GSTIN : 32AAATT2863N1Z7
Updates

Notices

Notices

ആവശ്യമുണ്ട്

ബാങ്കിന്‍റെ നിലമ്പൂര്‍ സായാഹ്ന ശാഖയിലേക്ക് പാര്‍ട്ട് ടൈം കണ്ടിജന്‍റ് സ്വീപ്പറെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 01.01.2026 തീയ്യതിക്ക് 18 വയസ്സ് പൂര്‍ത്തിയായവരും 40 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരും (വയസ്സില്‍ നിയമാനുസൃതമായ ഇളവുകള്‍ അനുവദിക്കുന്നതാണ്) സ്വീപ്പിംഗ് ജോലിക്ക് ആവശ്യമായ ശാരീരിക ക്ഷമത ഉള്ളവരുമായിരിക്കണം. ശമ്പള സ്കെയില്‍ (7460ڊ24730) അതാതു കാലത്തെ സഹകരണ നിയമ / ചട്ട പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. നിയമനം മുഖാമുഖം കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും.

അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പേര്, വയസ്സ്, മേല്‍വിലാസം, ജാതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം,  6 മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ വിവരങ്ങള്‍ ഉണ്ടായിരിക്കണം.  അപേക്ഷാ ഫീസ് ഇല്ല. പൂരിപ്പിച്ച അപേക്ഷകള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം ലഭിക്കുവാന്‍ അര്‍ഹതയുള്ള വ്യക്തിയാണെങ്കില്‍ ആയത് തെളിയിക്കാനുള്ള രേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 02.07.2026 ന് വൈകുന്നേരം 4.30 ന് മുന്‍പായി താഴെ ചേര്‍ത്തിരിക്കുന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. 


ജനറല്‍ മാനേജര്‍

നിലമ്പൂര്‍ സഹകരണ അര്‍ബ്ബന്‍ ബാങ്ക് ക്ലിപ്തം നം എഫ് 1043
പി.ബി.നമ്പര്‍ 10, നിലമ്പൂര്‍ പോസ്റ്റ്, മലപ്പുറം - 679329


Download PTS Application Form


നിലമ്പൂര്‍,                                                                                                                 എന്ന്

17 ജൂണ്‍ 2026                                                                                                           ജനറല്‍ മാനേജര്‍ (ഒപ്പ്)

Support Ticket